S4 BEd Teaching Practice second week ( 11/07/2022 to 15/07/2022 )
11/07/2022 Monday ഇന്ന് സ്കൂളിൽ 9 15 ന് എത്തി ചേർന്നു. രാവിലെ എത്തിയപ്പോൾ തന്നെ കുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നിയപ്പോൾ എന്തോ പരുപാടി ഉണ്ടെന്ന് സംശയം തിരക്കിയപ്പോൾ പറഞ്ഞു.ജൂലൈ 11 ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയും കൂടാതെ പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾ വൃത്താകൃതിയിൽ നിന്ന് കൊണ്ട് ലോകജനസംഖ്യ ദിനവുമായി ബന്ധപെട്ടു പോസ്റ്റർ ഉയർത്തി കാട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘടനത്തിൽ വിവിധ അധ്യാപകർ പങ്കെടുക്കുകയും ഓരോ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അധ്യാപകരുടെ നിർദ്ദേശപ്രകാരം ഓരോ സ്ഥലത്തു നിന്ന് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. രാവിലെ 10 am ന് 9G ക്ലാസ്സിൽ ആകാശിനോടൊപ്പം പരീക്ഷഡ്യൂട്ടിക്ക് പോകുകയും ചെയ്തു.അതിന് ശേഷം മൂന്നാമത്തെ പിരീഡ് 9A ക്ലാസ്സിൽ ക്ലാസ്സെടുത്തു. ഉച്ചക്ക് ഉച്ചഭക്ഷണപരുപാടിയിൽ പങ്കെടുത്തു. അതിന് ശേഷം കുറച്ചു സമയം ലെസ്സൺ പ്ലാനുകൾ എഴുതി. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി. 12/07/2022 Tuesday സ്കൂളിൽ 9 20am ന് എത്തി ചേർന്നു. പതിവുപോലെ ലൈബ്രറി യിൽ എത്തിച്ചേർന്നപ്പോൾ എന്തോ...
Comments
Post a Comment