S4 BEd Teaching practice first week ( 04/07/2022 to 08/ 07/ 2022)
04/07/2022 Monday
ഇന്ന് GVHSS ഞെക്കാട് സ്കൂളിലെ ടീച്ചിങ് പ്രാക്ടിസിന്റെ ആദ്യ ദിവസം ആയിരുന്നു. കൃത്യം 9 10 am ന് ഞാൻ സ്കൂളിൽ എത്തിച്ചേർന്നപ്പോഴാണ് ഇന്ന് സ്കൂളിൽ അവധി പ്രഖ്യപിച്ചിരിക്കുകയാണ് എന്ന വിവരം ഞാൻ അറിഞ്ഞത്. GVHSS ഞെക്കാട് സ്കൂളിലെ അജീഷ്, അമേയ എന്നീ വിദ്യാർത്ഥികളുടെ മരണത്തെ തുടർന്നാണ് സ്കൂളിൽ അവധി പ്രഖ്യ പിച്ചിരിക്കുന്ന വിവരം ഓഫിസ് സ്റ്റാഫിൽ നിന്ന് അറിയാൻ കഴിഞ്ഞു. ആദ്യ ദിവസം ആയതിനാൽ ഹെഡ്മാസ്റ്റർ ആയ സന്തോഷ് സാറിനെ നേരിട്ട് കണ്ട് ടീച്ചിങ് പ്രാക്ടിസിന്റെ കാര്യങ്ങൾ പറഞ്ഞു. പിന്നീട് ഡെപ്യൂട്ടി HM നെ കണ്ട് ഹാജർ പുസ്തകം കൈ മാറി.
05/07/2022 Tuesday
ഇന്ന് GVHSS ഞെക്കാട് സ്കൂളിൽ 9 20 am ന് എത്തി ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ഞങ്ങൾക്ക് സ്കൂളിൽ ഇരിക്കാൻ ഉള്ള റൂം കാണിച്ചു തന്നു. അതിന് ശേഷം ഞങ്ങളെ ലൈബ്രറി റൂമിലേക്ക് കയറ്റി ഇരുത്തി. എല്ലാവരും ലൈബ്രറി യിൽ സാധനങ്ങളും റെക്കോർഡുകളും വച്ച ശേഷം അവരവരുടെ അധ്യാപകരെ കാണുവാൻ പോയി. എനിക്ക് നാലാമത്തെ പിരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു.9A ക്ലാസ്സിൽ ആദ്യമായാണ് ക്ലാസ്സ് എടുക്കുവാനായി കേറിയത്. കുട്ടികളുടെ വിശേഷങ്ങൾ ചോദിക്കാനും കഴിഞ്ഞു. അതിന് ശേഷം 12 30 വരെ രസതന്ത്രം ക്ലാസ്സ് എടുക്കുകയുണ്ടായി. അതിന് ശേഷം 12 30 pm വരെ ക്ലാസ് എടുത്തതിനു ശേഷം ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുത്തു. അതിന് ശേഷം ഉച്ചക്ക് കുറച്ചു നേരം ലെസ്സൺ പ്ലാൻ എഴുതുകയും ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി.
06/07/2022 Wedensday
ഇന്ന് സ്കൂളിൽ 9 20 ന് എത്തി ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ഞങ്ങൾ ഇരിക്കുന്ന ലൈബ്രറിയിലേക്ക് പോയി. അതിന് ശേഷം ലെസ്സൺ പ്ലാനുകൾ തിരുത്തുന്നതിന് വേണ്ടി രസതന്ത്രം പഠിപ്പിക്കുന്ന അധ്യാപകനെ കണ്ടു. കുറച്ചു സമയം ലെസ്സൺ പ്ലാനുകൾ എഴുതുകയും ആക്ടിവിറ്റി കാർഡുകൾ ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഉച്ചക്ക് 8N ക്ലാസ്സിലേക്ക് പോകുകയും കുട്ടികളെ പരിചയപെടുകയും ചെയ്തു. ഉച്ചക്ക് ഉള്ള ഉച്ചഭക്ഷണപരുപാടിയിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു.അതിന് ശേഷം 10K ബാച്ചിന് testpaper നടത്തുന്നതിനായി ഹാളിൽ ക്രമീകരണങ്ങൾ ചെയ്യുന്നതിനും അതിന് ശേഷം ടെസ്റ്റ് പേപ്പർ നടത്തുന്നതിന് സഹായിക്കുകയും ചെയ്തു.വൈകിട്ട് 3 30 Pm ന് സ്കൂൾ വിട്ടിറങ്ങി.
07/07/2022 Thursday
ഇന്ന് സ്കൂളിൽ 9 17 ന് എത്തിച്ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ഞങ്ങൾ ഇരിക്കുന്ന ലൈബ്രറിയിലേക്ക് പോയി. മൂന്നാമത്തെ പിരീഡ് ക്ലാസ്സ് എടുക്കുന്നതിനായി ടീച്ചറിനെ കണ്ട് ലെസ്സൺ പ്ലാൻ ഒപ്പിട്ട് വാങ്ങേണ്ടതുണ്ടായിരുന്നു. ആയതിനാൽ ടീച്ചറിനെ കണ്ട ശേഷം മൂന്നാമത്തെ പീരീഡ് ആദ്യമായി 8N ക്ലാസ്സിലേക്ക് പോയി. കുട്ടികളെ പരിചയപ്പെട്ട ശേഷം അവർക്ക് ആക്ടിവിറ്റി കൊടുക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്തു. നല്ല കുട്ടികൾ ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. വളരെ സ്നേഹത്തോടെയും പക്വതയോടെയും കുട്ടികൾ ഉത്തരങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം തോന്നി. അതിന് ശേഷം ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഞാനും അധ്യാപകരും ഭക്ഷണശാലയിൽ പോകുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. ഉച്ചക്ക് 1 20 pm ആയപ്പോഴേക്കും ഞങ്ങൾ ഭക്ഷണം കഴിച്ചു. അതിന് ശേഷം ഫ്രീ പിരീഡ് ഉണ്ടെന്ന് പറഞ് ഒരു ടീച്ചർ വരുകയും ക്ലാസ്സിൽ പോകണം എന്ന് പറയുകയും ചെയ്തു.ഞാനും ആകാശും 8A ക്ലാസ്സിലേക്ക് പോയി പ്രശ്നം കൊടുക്കുകയും അത് പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷം വൈകുന്നേരം 3 30 pm n സ്കൂൾ വിട്ടിറങ്ങി.
08/07/2022 Friday
ഇന്ന് സ്കൂളിൽ 9 20 am ന് എത്തി ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ലൈബ്രറി യിലേക്ക് പോയി. രണ്ടാമത്തെ പീരീഡ് ഫ്രീ കിട്ടിയതിനാൽ 9A ക്ലാസ്സിന് ക്ലാസ്സ് എടുത്തു. കുട്ടികൾ കുറച്ചു ബഹളം വയ്ക്കുകയും അടക്കി ഇരുത്തുകയും ചെയ്തു. ഞാൻ ശകാരിച്ചപ്പോൾ കുട്ടികൾ അടങ്ങി ഇരുന്നു.11 മണിക്ക് പിരീഡ് തീർന്ന ശേഷം ലെസ്സൺ പ്ലാൻ കാണിക്കുന്നതിനായി ടീച്ചറിന്റെ അടുത്തേക്ക് പോയി. ടീച്ചർ എന്റെ കൈയക്ഷരത്തെ കുറിച് പറയുകയും കൂടുതൽ നന്നാക്കണം എന്ന് പറയുകയും ചെയ്തു. അതിന് ശേഷം കുറച്ചു സമയം ലെസ്സൺ പ്ലാൻ എഴുതുകയും കുട്ടികളുടെ ആക്റ്റിവികൾ ചെക്ക് ചെയ്യുകയും ചെയ്തു. ഉച്ചക്ക് 12 30 pm ന് സ്കൂളിലെ ഉച്ച ഭക്ഷണ പരുപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. അതിന് ശേഷം ഭക്ഷണം കഴിക്കുകയും അഞ്ചാമത്തെ പിരീഡ് 8N ക്ലാസ്സിലേക്ക് പോകുകയും ചെയ്തു. ഊർജതന്ത്രം ക്ലാസ്സ് എടുത്ത ശേഷം കുട്ടികളോട് കുറച്ചു സമയം സംസാരിച്ചു. അതിന് ശേഷം വൈകിട്ട് 3 30 ആയപ്പോൾ സ്കൂൾ വിട്ട് ഇറങ്ങി.
Comments
Post a Comment