S4 BEd Teaching Practice Fourth week ( 25/07/2022 to 30/07/2022 )

MONDAY   25/07/2022

 സ്കൂളിൽ രാവിലെ 9 20 ന് എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി റൂമിലേക്ക് പോയി അതിനുശേഷം ലെസ്സൺപ്ലാൻ ഒപ്പിടുന്നതിനു വേണ്ടി അധ്യാപകന്റെ അടുത്തേക്ക് പോവുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് 9 A ക്ലാസ്സിലേക്ക് പോയി ക്ലാസെടുത്തു. രസതന്ത്രം ക്ലാസ് വളരെ നന്നായി എടുക്കാൻ സാധിച്ചു  അതിനുശേഷം ഓരോ കുട്ടികളുടെയും അടുത്തേക്ക് പോവുകയും അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പോയി. കുറച്ചു സമയം ഭക്ഷണ വിളമ്പിയ ശേഷം ലൈബ്രറി റൂമിലേക്ക് പോയി. ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് മുറികളിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനായി പോകുകയും അതിനുശേഷം കുട്ടികളെ ഓരോ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. അതിനുശേഷം കുറച്ചു സമയമില്ല സൺ പ്ലാനുകൾ എഴുതുകയും ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കുകയും ചെയ്തു. സ്കൂളിൽ കുറച്ചുസമയം രജിസ്റ്റർ വർക്ക് ചെയ്യുന്നതിനു ശേഷം തിരികെ ലൈബ്രറി റൂമിൽ എത്തിച്ചേർന്നു. വൈകിട്ട് 8 N ക്ലാസിലെ കുട്ടികളുടെ നോട്ടുബുക്കുകൾ കൊണ്ടുവന്നു. അത് തിരുത്തിയതിനുശേഷം അവർക്ക് തന്നെ നോട്ട് ബുക്ക് തിരികെ നൽകി. വൈകീട്ട് 3 30ന്സ്കൂൾ വിട്ടു ഇറങ്ങി.

Tuesday    26/07/2022

 സ്കൂളിൽ രാവിലെ 9 15ന് എത്തിച്ചേർന്നു. ഹാജറ രേഖപ്പെടുത്തിയശേഷം ലെസ്സൺപ്ലാൻ ഒപ്പിടുന്നതിനു ക്ലാസിലേക്ക് പോയി. ഒപ്പിട്ടശേഷം രാവിലെ കുറച്ചുനേരം കൂടെയുള്ള അധ്യാപകരോട് കുശലാന്വേഷണം നടത്തിയശേഷം നാലാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനായി പോയി. 9 A ക്ലാസിലായിരുന്നു ക്ലാസെടുക്കാൻ ഉണ്ടായിരുന്നത് ക്ലാസ് എടുക്കുന്നതിനായി വിവിധതരത്തിലുള്ള ഉപകരണങ്ങൾ കൊണ്ടുപോകുകയും അവരെ പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് 12 30ന് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകാനായി ഓഡിറ്റോറിയത്തിലേക്ക് പോയി. അതിനുശേഷം ഭക്ഷണം കഴിച്ചശേഷം കുറച്ച് സമയം സംസാരിക്കുകയും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം കുറച്ചുസമയം ലെസ്സൺപ്ലാൻ എഴുതുകയും അതിനുശേഷം ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കുകയും ചെയ്തു. വൈകിട്ട് 3 30ന് സ്കൂൾ വിട്ടിറങ്ങി.

Wedenesday  27/07/2022

സ്കൂളിൽ രാവിലെ 9 15ന് എത്തിച്ചേർന്നു.ഇന്നത്തെ ദിവസം എനിക്ക് ടൈംടേബിൾ പ്രകാരം ക്ലാസ് ഉണ്ടായിരുന്നില്ല.ലൈബ്രറി മുറിയിലിരുന്ന് കാര്യങ്ങൾ പറയുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.കുറച്ചുസമയം ലസൺ പ്ലാനുകൾ എഴുതുകയും ചെയ്തു. ആക്റ്റിവിറ്റി കാർഡുകൾ നിർമ്മിച്ച ശേഷം ഉച്ചയ്ക്ക് 12 10 ന് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകാനായി ഓഡിറ്റോറിയത്തിലേക്ക് പോയി. ഭക്ഷണം വിളമ്പി നൽകിയതിനുശേഷം ഓരോ കുട്ടികളെയും നിരീക്ഷിച്ചു. ഉച്ചയ്ക്കത്തെ ഊണിന് ശേഷം ക്ലാസ് നിരീക്ഷിക്കുന്നതിന് വേണ്ടി കൂടെയുള്ള മീനു സുഭാഷിന്റെ കൂടെ പോവുകയും ക്ലാസ് നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ രണ്ട് നാൽപ്പത് ആയപ്പോൾ പിറ്റേദിവസം വാവുബലിയുടെ അവധിയായതിനാൽ ക്ലാസുകൾ കഴിയുകയും അപ്പോൾതന്നെ സ്കൂൾ വിടുകയും ചെയ്തു. വൈകിട്ട് 2 45 ന് ക്ലാസ് വിട്ട്ഇറങ്ങി വീട്ടിലേക്കു തിരിച്ചു.

Thursday  28/07/2022

 വാവുബലിയുടെ അവധിയായതിനാൽ സ്കൂളിൽ ക്ലാസ് ഇല്ലായിരുന്നു.

Friday   29/07/2022

 രാവിലെ 9 20ന് സ്കൂളിൽ എത്തിച്ചേർന്നു അതിനുശേഷം ഹാജർ രേഖപ്പെടുത്തിയ ശേഷം ലൈബ്രറി റൂമിലേക്ക് പോയി. ലൈബ്രറിയിൽനിന്ന് ഞാൻ 8 Nക്ലാസിലേക്ക് ക്ലാസ് എടുക്കുന്നതിനായി പോയി. 9 30 മുതൽ 11 a.m. വരെയായിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത്. 8N ക്ലാസ്സിൽ കുട്ടികൾ വളരെ ശ്രദ്ധയോടെ ആയിരുന്നു ഇരുന്നത്. അതിനുശേഷം ഉച്ചയ്ക്ക് 11 50ന് ബിന്ദു ടീച്ചറുടെ നിർദ്ദേശപ്രകാരം 8N ക്ലാസ്സിലേക്ക് ക്ലാസ് എടുക്കുന്നതിനായി പോയി. കുട്ടികൾ വളരെ ആക്ടീവ് ആയിരുന്നു തുടക്കം മുതൽ തന്നെ ഓരോ കുട്ടികളും ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിക്കൊണ്ടിരുന്നു. ശേഷം ഉച്ചയ്ക്ക് കുട്ടികളുടെ ഉച്ചഭക്ഷണം നൽകുന്നതിനായി പോയി. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി നൽകിയശേഷം ഓരോരുത്തർക്കും ആവശ്യമായിട്ടുള്ള സാധനസാമഗ്രികൾ നൽകി.  ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ചശേഷം 8N ക്ലാസിലേക്ക് പോകുകയും അവിടെ ആകാശവുമായി കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കുട്ടികളെ ഡാൻസ് കളിപ്പിക്കുകയും പാട്ട് പഠിപ്പിക്കുകയും ചെയ്തു.രസകരമായ കടം കഥയിലൂടെ കുട്ടികളെ ആവേശത്തിലാക്കി.അതിനുശേഷം കുറച്ച് സമയത്തേക്ക് പഠിപ്പിച്ചു. വൈകീട്ട് 3 30 ന് സ്കൂൾ വിട്ടു ഇറങ്ങി.

Saturday  30/07/2022

 ഇന്ന് സ്കൂളിൽ വർക്കിംഗ് ഡേ ആയിരുന്നു. പ്രവർത്തി ദിവസം ആയതുകൊണ്ട് തന്നെ സാധാരണ നിലയിലായിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. 9 15ന് സ്കൂളിൽ എത്തിച്ചേർന്നു ഹാജർ രേഖപ്പെടുത്തിയശേഷം ലെസ്സൺപ്ലാൻ എഴുതി. കുറച്ചുനേരം ആക്റ്റിവിറ്റി കാർഡുകൾ എഴുതുകയും അതിനുശേഷം ലസൺ പ്ലാനുകളും എഴുതി. 11 മണി ആയപ്പോൾ  8N ക്ലാസ്സിൽ ക്ലാസ് എടുക്കുന്നതിനായി പോയി. കുട്ടികളെ പഠിപ്പിച്ച് ശേഷം അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി. നാലാമത്തെ പിരീഡ് കുറച്ചുസമയം ആക്റ്റിവിറ്റി കാർഡുകൾ ഉണ്ടാക്കി. ശേഷം ഓരോ കുട്ടികളുടെയും നോട്ട്ബുക്കുകൾ ചെക്ക് ചെയ്യുകയുണ്ടായി. ഉച്ചയ്ക്ക് 12 30ന് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയി. 12 45 ന്ഭ ക്ഷണം കഴിക്കുകയും ഉച്ചയ്ക്ക് 1 30 ആയപ്പോൾ കോളേജിലേക്ക് ലെസ്സൺ പ്ലാനുകൾ ഒപ്പിടുന്നതിനു വേണ്ടി പോവുകയും ചെയ്തു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വിപുലമായിത്തന്നെ ഉച്ചയ്ക്ക് 12 മണിക്ക് നടത്തി.

Comments

Popular posts from this blog

S4 BEd Teaching Practice second week ( 11/07/2022 to 15/07/2022 )

BEd TEACHING PRACTISE FIRST WEEK REFLECTION ( 04/01/2022 - 08/01/2022)

BEd Teaching Practise fourth week Reflection ( 24/01/2022 - 29/01/2022 )