S4 BEd Teaching Practice second week ( 11/07/2022 to 15/07/2022 )

11/07/2022       Monday

ഇന്ന് സ്കൂളിൽ 9 15 ന് എത്തി ചേർന്നു. രാവിലെ എത്തിയപ്പോൾ തന്നെ കുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നിയപ്പോൾ എന്തോ പരുപാടി ഉണ്ടെന്ന് സംശയം തിരക്കിയപ്പോൾ പറഞ്ഞു.ജൂലൈ 11 ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയും കൂടാതെ പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾ വൃത്താകൃതിയിൽ നിന്ന് കൊണ്ട് ലോകജനസംഖ്യ ദിനവുമായി ബന്ധപെട്ടു പോസ്റ്റർ ഉയർത്തി കാട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘടനത്തിൽ വിവിധ അധ്യാപകർ പങ്കെടുക്കുകയും ഓരോ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അധ്യാപകരുടെ നിർദ്ദേശപ്രകാരം ഓരോ സ്ഥലത്തു നിന്ന് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. രാവിലെ 10 am ന് 9G ക്ലാസ്സിൽ ആകാശിനോടൊപ്പം പരീക്ഷഡ്യൂട്ടിക്ക് പോകുകയും ചെയ്തു.അതിന് ശേഷം മൂന്നാമത്തെ പിരീഡ് 9A ക്ലാസ്സിൽ ക്ലാസ്സെടുത്തു. ഉച്ചക്ക് ഉച്ചഭക്ഷണപരുപാടിയിൽ പങ്കെടുത്തു. അതിന് ശേഷം കുറച്ചു സമയം ലെസ്സൺ പ്ലാനുകൾ എഴുതി. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി.

12/07/2022   Tuesday

സ്കൂളിൽ 9 20am ന് എത്തി ചേർന്നു. പതിവുപോലെ ലൈബ്രറി യിൽ എത്തിച്ചേർന്നപ്പോൾ എന്തോ പരുപാടി ചെയ്യാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു സ്കൂൾ മുറ്റം. ജൂലൈ 12 ന് മലാല ദിവസവുമായി ബന്ധപ്പെട്ട 8 th ക്ലാസ്സിലെ കുട്ടികളെ എല്ലാം അണിനിരത്തികൊണ്ട് assembly ഉണ്ടായിരുന്നു. ഏകദേശം 15 മിനിട്ടോളാം നീണ്ടു നിന്ന ക്ലാസ് 10 15 am ന് തീർന്നു. 11 മണിക്ക് രസതന്ത്രം അധ്യാപകനെ കാണുകയും ലെസ്സൺ പ്ലാൻ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. 11 50 am ന് 9A ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കുകയും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു എന്നതിന്റെ ആത്മവിശ്വാസം ഉള്ളിൽ വരുകയും ചെയ്തു. ക്ലാസ്സിന് ശേഷം ഉച്ചഭക്ഷണ പരുപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. അതിന് ശേഷം 1 മണിക്ക് സയൻസ് ക്ലബ്ബിന്റെ മീറ്റിംഗിൽ പങ്കെടുത്തു. അതിന് ശേഷം ലെസ്സൺ പ്ലാനുകൾ എഴുതുകയും കുറച്ചു നേരം activitikal ചെയ്യുകയും ചെയ്തു. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി.

13/07/2022  wednesday

സ്കൂളിൽ 9 20 am  ന് എത്തിച്ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ലൈബ്രറി യിലേക്ക് പോകുകയും ലെസ്സൺ പ്ലാനുകൾ എഴുതുകയും ചെയ്ത്. ഇന്നത്തെ ദിവസം എനിക്ക് പിരിയടുകൾ ഇല്ലായിരുന്നു. കുട്ടികളുടെ ഹോംവർക്ക്‌ തിരുത്തി കൊടുക്കുകയും ചെയ്തു. അതിന് ശേഷം സെമിനാർ ഹാളിൽ നിന്ന് കുറച്ചു ബെഞ്ചും ഡെസ്കും ലൈബ്രറിയിൽ കൊണ്ട് ഇട്ടു. അതിന് ശേഷം ഉച്ചക്ക് ഉച്ചഭക്ഷണ പരുപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു.മുട്ടയും അനുബന്ധ കറികളും ബാക്കി വന്നതിനാൽ കുറച്ചു സാധനങ്ങൾ നമ്മൾ കൊണ്ട് പോകുകയും ചെയ്തു. അതിന് ശേഷം കുട്ടികളുടെ വർക്കുകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. ഉച്ചക്ക് 1 15 pm ന് സെമിനാർ ഹാളിൽ വച് മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് നടത്തുകയും അതിലെ വിജയികളെ അനുമോദിക്കുകയും ചെയ്തു. അതിന് ശേഷം കുറച്ചു സമയം ലെസ്സൺ പ്ലാനുകൾ എഴുതുകയും ചെയ്തു. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി.

14/07/2022    Thursday

സ്കൂളിൽ 9 20 ന് എത്തി ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ലൈബ്രറിയിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ കോളേജിലെ അധ്യാപിക ആയ ധന്യ ടീച്ചർ വരുകയും നാച്ചുറൽ സയൻസ് കാരുടെ ക്ലാസുകൾ വീക്ഷിക്കുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് 8N ക്ലാസ്സിൽ ഒബ്സെർവഷനും കൂടാതെ testpaper നടത്തുകയും ചെയ്തു. ഫിസിക്സ്‌ ക്ലാസിൽ എന്നെ കൂടാതെ സജിൻ സാറും ഉണ്ടായിരുന്നു. പരീക്ഷക്ക് കോപ്പി അടിക്കാതെ ഇരിക്കാൻ ഞങൾ ഓരോരുത്തരും ശ്രദ്ദിച്ചു. പരീക്ഷയുടെ ഉത്തരപേപ്പർ വാങ്ങിയ ശേഷം കുട്ടികളോട് പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. അതിന് ശേഷം കുട്ടികളോട് കാര്യങ്ങൾ പറഞ്ഞ ശേഷം ക്ലാസിൽ നിന്നിറങ്ങി.കുട്ടികളുടെ ഉത്തരകടലാസുകൾ മൂല്യനിർണയം നടത്തുകയും മാർക്ക്‌ ലിസ്റ്റ് തയാറാക്കുകയും ചെയ്തു. ഉച്ചക്ക് 12 30 pm ന് ഉച്ചഭക്ഷണ പരുപാടിയിൽ പങ്കെടുക്കുകയും ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. അതിന് ശേഷം അച്ചടക്ക ഡ്യൂട്ടിക്ക് ആയി രുദ്രാക്ഷം കെട്ടിടത്തിൽ പോകുകയും കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു. അതിന് ശേഷം കുറച്ചു നേരം ലെസ്സൺ പ്ലാനുകൾ എഴുതി. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി.

15/07/2022    Friday

സ്കൂളിൽ 9 15 am ന് എത്തി ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ലൈബ്രറി റൂമിലേക്ക് പോകുകയും അതിന് ശേഷം കുറച്ചു സമയം ലെസ്സൺ പ്ലാനുകൾ എഴുതി.ഫ്രീ പിരീഡ് കിട്ടിയ 80 ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കാൻ പോകുകയും കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു. കുട്ടികൾക്ക് വർക്ക്‌ കൊടുക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഉച്ചക്ക് 12 25 ന് ഉച്ചഭക്ഷണ പരുപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. അതിന് ശേഷം ഉച്ചക്ക് 2 മണിക്ക് 8N ക്ലാസ്സിലേക്ക് പോയി ഊർജ്ജതന്ത്രം ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. അതിന് ശേഷം ലൈബ്രറിയിൽ നിന്ന് കുറച്ചു പുസ്തകങ്ങൾ എടുത്തു വായിക്കുകയും ചെയ്തു. കുറച്ചു നേരം സെൽഫ് റിഫ്ലക്ഷൻ എഴുതി. വൈകിട്ട് 3 30 ന് അച്ചടക്ക ഡ്യൂട്ടിക്ക് ശേഷം സ്കൂൾ വിട്ടിറങ്ങി.

Comments

Popular posts from this blog

BEd TEACHING PRACTISE FIRST WEEK REFLECTION ( 04/01/2022 - 08/01/2022)

BEd Teaching Practise fourth week Reflection ( 24/01/2022 - 29/01/2022 )