S4 BEd Teaching Practice Third week ( 18/07/2022 to 22/07/2022 )
18/07/2022 MONDAY
ഇന്ന് രാവിലെ 9 20 am ന് സ്കൂളിൽ എത്തി ചേർന്നു. സ്കൂളിൽ ഹാജർ രേഖപെടുത്തിയ ശേഷം ലൈബ്രറിയിലേക്ക് പോകുകയും കുറച്ചു നേരം ലെസ്സൺ പ്ലാനുകൾ എഴുതുകയും ചെയ്തു. അതിന് ശേഷം 11 am ന് രസതന്ത്രം അദ്ധ്യാപകനെ കാണുവാൻ പോയി പക്ഷെ സർ വരാത്തതിനാൽ ലെസ്സൺ പ്ലാനുകൾ ഒപ്പിട്ട് വാങ്ങാൻ കഴിഞ്ഞില്ല.11.08 ന് 9A ക്ലാസിലേക്ക് പോകുകയും ക്ലാസ്സ് എടുക്കുകയും ചെയ്തു. അതിന് ശേഷം കുട്ടികളോട് ക്ലാസിലെ ടൈംടേബിൾ കൊണ്ടുവരാൻ പറയുകയും സമയത്തിനനുസരിച്ച് പഠിക്കാനും ആവശ്യപ്പെട്ടു. 9 A ക്ലാസിലെ കുട്ടികൾ അച്ചടക്കമില്ലായ്മ കാണിച്ചതിലൂടെ എനിക്ക് ഇടയ്ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയുണ്ടായി എന്നിരുന്നാലും കൂടുതൽ കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ കഴിഞ്ഞു. ഉച്ചയ്ക്ക് 12 25ന് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയി. അതിനുശേഷം ഭക്ഷണം കഴിക്കുകയും കുറച്ചുനേരം ലസുന്ഭക്ഷണം കഴിക്കുകയും കുറച്ചുനേരം ലെസ്സൺ പ്ലാനുകൾ എഴുതുകയും തിരുത്തുകയും ചെയ്തു.അതിനുശേഷം കുട്ടികളുടെ നോട്ട് വിലയിരുത്തുകയും തെറ്റുതിരുത്തി കൊടുക്കുകയും ചെയ്തു.കുറച്ചുനേരം ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചു. വൈകിട്ട് 3 30ന് സ്കൂൾ വിട്ടിറങ്ങി.
Tuesday 19/07/2022
ഇന്ന് 9 15ന് സ്കൂളിൽ എത്തിച്ചേർന്നു സജിൻ താമസിച്ചു വന്നതിന് shaji സാർ വഴക്കുപറഞ്ഞു. ഹാജർ രേഖപ്പെടുത്തിയതിനു ശേഷം ലൈബ്രറി റൂമിലേക്ക് പോയി. അതിനുശേഷം ഫ്രീ പിരീഡ് 9c ക്ലാസിലേക്ക് പോയി കുട്ടികളെ അടക്കി ഇരുത്തി അതിനുശേഷം ആക്ടിവിറ്റികൾ കൊടുത്തു.ലസൺ പ്ലാനുകൾ ഒപ്പിടുന്ന അതിനായി നാദിർഷ സാറിന്റെ അടുത്തേക്ക് പോവുകയും സാർ ഒപ്പിട്ടു തരുകയും ചെയ്തു.അതിനുശേഷം 11 50നും ക്ലാസിലേക്ക് പോവുകയും സാർ പറഞ്ഞതനുസരിച്ച് ടെസ്റ്റ് പേപ്പർ ഇടുകയും ചെയ്തു. കുട്ടികൾ പകർത്തി എഴുതാൻ ശ്രമിച്ചെങ്കിലും ഞാൻ അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അതിനുശേഷം പേപ്പർ ശേഖരിച്ച ശേഷം കുട്ടികളെ അടക്കി ഇരുത്തി ഉച്ചയ്ക്ക് 12 30ന് സ്കൂളിലെ ഉച്ചഭക്ഷണ ശാലയിലേക്ക് പോയി ഉച്ച ഭക്ഷണം വിളമ്പി നൽകി. കുറച്ചു ഭക്ഷണം ഞങ്ങൾ കഴിച്ച ശേഷം ഡിസിപ്ലിൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ഡിസിപ്ലിൻ ഡ്യൂട്ടിക്ക് ശേഷം ലൈബ്രറി റൂമിലേക്ക് പോയി ഉച്ചക്കത്തെ ഹാജർ രേഖപ്പെടുത്തിയ ശേഷം കുറച്ചു ലെസ്സൺ പ്ലാനുകൾ എഴുതുകയും തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം അവസാനത്തെ പിരീഡ് നാദിർഷ സാറിന്റെ നിർദ്ദേശപ്രകാരം 9K ക്ലാസ്സിലേക്ക് പോയി. കുട്ടികളുടെ നോട്ട്ബുക്കുകൾ ചെക്ക് ചെയ്ത് ശേഷം ബോർഡിൽ പ്രശ്നം എഴുതിയിട്ട ശേഷം അതിനെ പരിഹരിക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം വൈകിട്ട് 3 30ന് സ്കൂൾ വിട്ടിറങ്ങി.
Wedenesday 20/07/2022
ഇന്ന് രാവിലെ 9 15 ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജറ രേഖപ്പെടുത്തിയശേഷം ക്ലാസ്സിൽ നിന്നും നോട്ടുബുക്കുകൾ വാങ്ങിക്കൊണ്ട് റൂമിൽ പോയിരുന്നു ചെക്ക് ചെയ്തു. അതിനുശേഷം ജൂലൈ 21 ചാന്ദ്രദിനത്തി നോട് അനുബന്ധിച്ച് സ്കൂളിൽ പ്രോഗ്രാം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് പങ്കാളിയായി. മൂന്നാമത്തെ പിരീഡ് ഫ്രീ കിട്ടിയതിനാൽ 9 ക്ലാസ്സിലേക്ക് രസതന്ത്രം ക്ലാസ് എടുക്കുന്നതിനായി പോയി. അതിനുശേഷം ക്ലാസ് വളരെ നന്നായി എടുക്കാൻ സാധിച്ചു അതിനുശേഷം സെമിനാർ ഹാളിൽ വച്ച് സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകാൻ പോയി. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി നൽകിയശേഷം കുറച്ചുനേരം സെൽഫ് റിഫ്ലക്ഷൻ എഴുതുകയും കുറച്ചുസമയം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുറച്ച് ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു. വൈകിട്ട് ഗ്ലിസറിനും പൊട്ടാസ്യം പെർമാംഗനേറ്റ് കൂടി യോജിപ്പിച്ചശേഷം തീ കത്തിച്ചു നാളത്തെ പ്രോഗ്രാമിന് വേണ്ടിയുള്ള വിളക്കും തിരിയും തയ്യാറാക്കി അതിനുശേഷം ഓരോ ക്ലാസിലും ലാപ്ടോപ്പുകളിൽ വീഡിയോ കയറ്റി കൊടുക്കുകയും ആദ്യ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. വൈകീട്ട് 3 30 ന് സ്കൂൾ വിട്ടു ഇറങ്ങി.
Thursday 21/07/2022
ഇന്ന് സ്കൂളിൽ 9ന് എത്തിച്ചേർന്നു. അതിനുശേഷം ഹാജർ രേഖപ്പെടുത്തിയ ശേഷം ക്ലാസ് റൂമിലേക്ക് ചാന്ദ്രദൗത്യത്തിന് അനുബന്ധിച്ചുള്ള പരിപാടികൾ ക്രമീകരിക്കാൻ പോയി. വളരെ നല്ലൊരു ദിവസമായിരുന്നു ഇന്ന് സംഭവിച്ചത് ഒരുപാട് അനുഭവങ്ങൾ കിട്ടുകയും അവ അനുഭവിക്കുകയും ചെയ്തു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് ആയിരുന്നു എക്സിബിഷൻ ചന്ദ്രനും മനുഷ്യനും തമ്മിലുള്ള സംഭാഷണം നീലാംസ്ട്രോങ് ചന്ദ്രനും തമ്മിലുള്ള സംഭാഷണം എന്നിങ്ങനെ ഒരുപാട് പരിപാടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്രമീകരിച്ചു.ഉച്ചക്ക് 11 മണിക്ക് തുടങ്ങിയ പരിപാടി അവസാനിച്ചപ്പോൾ ഉച്ച സമയം പന്ത്രണ്ടായി അതിനുശേഷം ഉച്ചയ്ക്ക് 12 30ന് ഭക്ഷണം വിളമ്പാൻ പോയി. കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകിയശേഷം ഞങ്ങൾ ഭക്ഷണം കഴിക്കുകയും അതിനുശേഷം കുറച്ചുനേരം ലൈബ്രറി റൂം വൃത്തിയാക്കുകയും ചെയ്തു. ലൈബ്രറി മുറി വൃത്തിയാക്കുന്നതിനിടയിൽ എല്ലാവരും സഹായിക്കുകയും ചെയ്തു അതിനുശേഷം രാവിലത്തെ ക്ലാസ് 8N ൽ വച്ച് എടുത്തതിന്റെ റിഫ്ലക്ഷനും പ്യൂപ്പിൽ റെസ്പോൺസും എഴുതി. അതിനുശേഷം കുറച്ച് സമയം ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കി. വൈകീട്ട് 3 30 ന് സ്കൂൾ വിട്ടു ഇറങ്ങി.
Friday 22/07/2022
സ്കൂളിൽ രാവിലെ 9 30ന് എത്തിച്ചേർന്നു ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി റൂമിലേക്ക് പോയി. അതിനുശേഷം ഒബ്സർവേഷന്കോളേജിൽ നിന്ന് വിജി ടീച്ചർ വരുമെന്നു കരുതി പിരീഡ് ക്രമീകരിച്ചു. ആദ്യത്തെ രണ്ട് പിരീഡ് ക്ലാസ്സ് എടുക്കാൻ ലഭിച്ചു. എന്നാൽ കോളേജിൽ ഇന്ന് രാവിലെ ഒബ്സർവേഷൻ വന്നില്ല. ഉച്ചയ്ക്കുശേഷം ആയിരുന്നു ടീച്ചർ വന്നത്. ആദ്യത്തെ രണ്ടു പിരീഡ് സ്കൂളിൽ ക്ലാസ് എടുത്തതിനുശേഷം 11 മണി ആയപ്പോൾ ലെസൺ പ്ലാനുകൾ എഴുതി കുറച്ച് ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കിയതിനുശേഷം ഉച്ചയ്ക്ക് 12 30 ആയപ്പോൾ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുവാനായിപോയി.അതിനുശേഷം കുട്ടികളിൽനിന്ന് മിഠായി ലഭിച്ചു. ഉച്ചയ്ക്ക് കോളേജിൽ നിന്ന് വിജി ടീച്ചർ ഒബ്സർവേഷന് വന്നു. അഞ്ചാമത്തെ പിരീഡ് 8n ക്ലാസിലായിരുന്നു.8n ക്ലാസിൽ നന്നായി ക്ലാസ് എടുക്കാൻ കഴിഞ്ഞില്ല. കാരണം കുട്ടികൾ ബഹളം വയ്ക്കുകയും അവർ ഓരോ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. ഒബ്സർവേഷന് വന്ന ടീച്ചർ. വളരെ ബുദ്ധിമുട്ടിയാണ് ക്ലാസിൽ ഇരുന്നത്. അതിനുശേഷം വിജി ടീച്ചർ മറ്റു ക്ലാസുകൾ കാണാൻ പോയി. ഉച്ചയ്ക്ക് കുറച്ചുനേരം കുട്ടികളോട് കഥകൾ പറഞ്ഞിരുന്നു. അതിനുശേഷം റിഫ്ലക്റ്റീവ് ജേർണൽ കുറച്ച് എഴുതി.വൈകീട്ട് 3 30 ന് സ്കൂൾ വിട്ടിറങ്ങി.
Comments
Post a Comment