BEd Teaching practice seventh week (15/08/2022 to 19/08/2022)
Monday 15/08/2022
രാവിലെ 8 15ന് സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിൽ എത്തിയപ്പോൾ തന്നെ കുട്ടികൾ എല്ലാം വർണ ശോഭയോടെ ഓരോ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. ഓരോ കുട്ടികളും തോരണങ്ങളും ഫ്ലാ ഗുകളും കയ്യിലേന്തി പരേഡിൽ പങ്കെടുത്തു . രാവിലെ 8 30 ന് പതാക സ്കൂളിന്റെ പ്രിൻസിപ്പൽ ഉയർത്തുകയും തുടർന്ന് സ്വാതന്ത്ര്യദിനത്തെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രസംഗിക്കുകയും ചെയ്തു. അതിനുശേഷം പരേഡ് ആരംഭിക്കുകയും റാലിയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികളുടെ പരേഡിൽ വിവിധ തരത്തിലുള്ള കാഴ്ചകളും അണി ഒരുക്കങ്ങളും ഉണ്ടായിരുന്നു. ശേഷം ഓരോ കുട്ടികളെയും അണിനിരത്തി വിവിധ തരത്തിലുള്ള പ്രച്ഛന്നവേഷങ്ങൾ,ദഫ്മുട്ട്, കോൽക്കളി,സൈക്കിൾ റാലി, റിബൺ ഡാൻസ്, ചെണ്ടമേളം തുടങ്ങിയ ഒട്ടേറെ പരിപാടികൾ ഉണ്ടായിരുന്നു. പരേഡ് ഉച്ചയ്ക്ക് 12 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. അതിനുശേഷം സ്റ്റേജിൽ വച്ച് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. ഡാൻസും പാട്ടും ദേശഭക്തി ഗാനങ്ങളും കൊണ്ടവേദി സമ്പുഷ്ടമായിരുന്നു. അതിനുശേഷം ഓരോ കുട്ടികളും പായസം കുടിക്കുന്നതിനു വേണ്ടി ഭക്ഷണശാല യിലേക്ക് പോയി. പായസം കുടിച്ച ശേഷം വീണ്ടും വേദിയിലെ പരിപാടികൾ തുടർന്നു. അതിനു ശേഷം കുട്ടികൾ ഉച്ചയ്ക്ക് 1 30 കഴിഞ്ഞതോടെ സ്കൂൾ വിട്ടിറങ്ങി.
Tuesday 16/08/2022
രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു.ഹാജർ രേഖപ്പെടുത്തിയ ശേഷം ലൈബ്രറി മുറിയിലേക്ക് പോയി. അതിനുശേഷം കുറച്ചുനേരം കൂടെയുള്ളവരോട് വർത്തമാനം പറയുകയും അവരോട് കാര്യങ്ങൾ തിരക്കുകയും ചെയ്തു. മൂന്നാമത്തെ പീരിയഡിൽ ലേക്കുള്ള ക്ലാസ്സിനു വേണ്ടി ലെസ്സൺപ്ലാൻ ഒപ്പിടാൻ പോയി. ശേഷം ക്ലാസെടുത്തു.ടെസ്റ്റ് പേപ്പർ ഇടുന്നതിന് 9A ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിൽ വന്നതിനുശേഷം കുട്ടികളെ ഓരോ ബെഞ്ചിലും ഇരുത്തി.ശേഷം ടെസ്റ്റ് പേപ്പർ നടത്തി. അതിനു ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ വിളമ്പുന്നതിനു ഉച്ചഭക്ഷണ ശാലയിലേക്ക് പോയി. അതിനുശേഷം ഊണ് കഴിച്ചു. ഉച്ചയ്ക്ക് 1.15 ന് കോളേജിൽ യൂണിയൻ മീറ്റിംഗ് നടക്കുന്നതിനാൽ അതിന്റെ ഭാഗമായി സ്കൂൾ വിട്ടിറങ്ങി കോളേജിലേക്ക് പോയി.
Wednesday 17/08/2022
രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജറ രേഖപ്പെടുത്തിയശേഷം ലൈബ്രറി മുറിയിലേക്ക് പോയശേഷം കുറച്ച് ആക്ടിവിറ്റികൾ എഴുതി. അതിനുശേഷം രാവിലെ ലെസ്സൺപ്ലാൻ ഒപ്പിടുന്നതിന് വേണ്ടി സുമ ടീച്ചറുടെ അടുത്തേക്ക് പോകുകയും ലെസ്സൺപ്ലാൻ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ശേഷം ലസൺ അനുസരിച്ച് ക്ലാസ് എടുക്കുകയും ടീച്ചർമാരുടെ നിർദ്ദേശപ്രകാരം വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. ക്ലാസിലെ വീഡിയോ പരിശോധിച്ചശേഷം ഓരോ ക്ലാസിലും ഉള്ള കുട്ടികളുടെ പ്രതികരണങ്ങൾ അത് ടീച്ചർമാരുടെ കയ്യിൽനിന്നു വാങ്ങി. ഉച്ചയ്ക്ക് നാലാമത്തെ വീട് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. 8N ക്ലാസിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുകയും കുറച്ചുനേരം പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഉച്ചഭക്ഷണ ശാലയിലേക്ക് പോകുകയും കുട്ടികൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിച്ചശേഷം കുറച്ച് സമയം ഡിസിപ്ലിൻ ഡ്യൂട്ടിക്ക് പോയി. അതിനുശേഷം കുട്ടികളെ കൊണ്ട് കുറച്ചു പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ആറാമത്തെ പീരീഡ് 9A ക്ലാസിലേക്ക് പോയി. കുട്ടികൾക്ക് പേപ്പർ നൽകുകയും അത് തിരുത്തി കൊടുക്കുകയും ചെയ്തു. മാർക്ക് ലിസ്റ്റ് നാദിർഷ സാറിനെ ഏൽപ്പിക്കുകയും ചെയ്തു. വൈകീട്ട് 3 30 ന് സ്കൂൾ വിട്ടു ഇറങ്ങി.
Thursday 18/08/2022
ശ്രീകൃഷ്ണ ജയന്തി ആയതിനാൽ പബ്ലിക് ഹോളിഡേ ആയിരുന്നു.
Friday 19/08/2022
രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജറ രേഖപ്പെടുത്തിയശേഷം ലൈബ്രറി മുറിയിലേക്ക് പോയി. ടീച്ചിംഗ് പ്രാക്ടീ സിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ആദ്യത്തെ പീരീഡ് വിജയലക്ഷ്മി ടീച്ചറുടെ ആയിരുന്നു. 8 N ക്ലാസ്സിൽ ആയിരുന്നു ആ പിരീഡ് ഉണ്ടായിരുന്നത്. എന്നാൽ ടീച്ചർ താമസിച്ച് വന്നതിനാൽ എനിക്ക് ആദ്യത്തെ പിരീഡ് ലഭിച്ചത്. 8N ക്ലാസ്സിൽ കുട്ടികൾ വളരെ അച്ചടക്കത്തോടെ ആയിരുന്നു ഇരുന്നത്. കുറച്ചു പാഠഭാഗങ്ങൾ എടുത്തു കൊടുക്കാൻ ഉണ്ടായിരുന്നു. പാഠഭാഗങ്ങൾ എടുത്തു കൊടുത്ത ശേഷം കുട്ടികളോട് കുശലാന്വേഷണം പറയുകയുണ്ടായി. അതിനുശേഷം രണ്ടാമത്തെ പേരുടെ അധ്യാപകർക്ക് മധുരം നൽകുന്നതിനുവേണ്ടി ക്രമീകരണങ്ങൾ നടത്തി. മൂന്നാമത്തെ പിരീഡ് 9A ക്ലാസ്സ് ഫ്രീ ആയതിനാൽ അവിടെ പോയി രസതന്ത്രം ക്ലാസ്സ് എടുക്കുകയുണ്ടായി. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോവുകയും ചെയ്തു. കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകിയശേഷം ഉച്ച ഭക്ഷണം കഴിച്ചു. ഉച്ചയ്ക്ക് ശേഷം അഞ്ചാമത്തെ പീരിയഡ് 8N ക്ലാസിലേക്ക് പോയി. ആകാശ് സാറും ഞാനും കൂടി പൈസ ഇട്ടു വാങ്ങിയ ലഡ്ഡു കുട്ടികൾക്ക് വിതരണം ചെയ്തു. അവസാന ദിവസം ആയതിനാൽ കുട്ടികളെക്കൊണ്ട് പാട്ട് പാടിപ്പിക്കുകയും ഡാൻസ് ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം വൈകിട്ട് ഓരോ അധ്യാപകർക്കും ലഡു വിതരണം നടത്തുകയുണ്ടായി. ഓരോ അധ്യാപകർക്കും വളരെയേറെ സന്തോഷം ഉണ്ടായി. കുട്ടികൾ വളരെയേറെ സന്തോഷത്തോടെ ആയിരുന്നു ഞങ്ങൾ ഓരോരുത്തരെയും വിട്ടയച്ചത്. ഒരുപാട് സന്തോഷങ്ങളും അതുപോലെതന്നെ അനുഭവങ്ങളും തന്ന ജിവിഎച്ച്എസ്എസ് ഞെക്കാട് സ്കൂളിനോട് ഇന്ന് വിട പറയുകയുണ്ടായി. ഇനി എന്നെങ്കിലും തിരിച്ച് സ്കൂളിന്റെ പടി കയറും എന്നുള്ള വിശ്വാസത്തോടെ ടീച്ചിംഗ് പ്രാക്ടീസ് പൂർത്തിയാക്കി ഞാനിറങ്ങി.
Comments
Post a Comment