BEd Teaching Practice fifth week ( 01/08/2022 to 05/08/2022 )
Monday 01/08/2022
രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. അസംബ്ലിക്ക് ശേഷം ഹാജർ രേഖപ്പെടുത്തി. ലെസ്സൺ പ്ലാനുകൾ എഴുതുന്നതിനു വേണ്ടി ലൈബ്രറി മുറിയിലേക്ക് പോയി കുറച്ചുസമയം ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കുകയും മൂന്നാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനു വേണ്ടി നാദിർഷാ സാറിനെ സമീപിക്കുകയും ലെസ്സൺ പ്ലാനുകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.മൂന്നാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനായി 9a ക്ലാസിലേക്ക് പോയി. അതിനുശേഷം ക്ലാസ് എടുക്കുകയും കുട്ടികളോട് അന്വേഷണങ്ങൾ തിരക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനായി ഉച്ചഭക്ഷണ ശാലയിലേക്ക് പോവുകയും അതിനുശേഷം കുട്ടികൾക്ക് ആഹാരം വിതരണം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് കുറച്ചുനേരം കുട്ടികളോട് വർത്തമാനം പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ക്ലാസുകളിൽ പോകുകയും അച്ചടക്കത്തിനായി കുട്ടികളെ വിലയിരുത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2 30 ന് മഴയുടെ സാന്നിധ്യം മൂലം സ്കൂൾ വിട്ടു.
Tuesday 02/08/2022
കളക്ടർ മഴ അവധി പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല.
Wedenesday 03/08/2022
കളക്ടർ മഴ അവധി പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല.
Thursday 04/08/2022
രാവിലെ 9 30 ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജറ രേഖപ്പെടുത്തിയതിനു ശേഷം ക്ലാസുകളിലേക്ക് പോകുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്തു. കുറച്ചുസമയം ലെസൻ പ്ലാനുകൾ എഴുതി. ലൈബ്രറി റൂം വൃത്തിയാക്കിയതിനുശേഷം ക്ലാസ് എടുക്കുന്നതിനുള്ള ലെസ്സൺപ്ലാൻ ഒപ്പിടുന്നതിനു വേണ്ടി അധ്യാപകരുടെ അടുത്തേക്ക് ചെന്നു. ലെസ്സൺപ്ലാൻ ഒപ്പിട്ടു വാങ്ങിയതിനു ശേഷം 8F ക്ലാസിലേക്ക് പോയി ക്ലാസെടുത്തു. ആദ്യമായാണ് 8 F ക്ലാസിലേക്ക് ക്ലാസ് എടുക്കുന്നതിനായി ചെന്നത്. കുട്ടികൾ വളരെ ഊർജ്ജസ്വലരായിരുന്നു. ഓരോ കുട്ടികളും വളരെ വ്യക്തമായിത്തന്നെ കാര്യങ്ങൾ ശ്രദ്ധിച്ചു.നാലാമത്തെ പിരീഡ് എട്ടാം ക്ലാസിലേക്ക് പോവുകയും ഊർജ്ജതന്ത്രം ക്ലാസ് എടുക്കുകയും ചെയ്തു. അതിനുശേഷം ഓരോ കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറയിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുത്തു. ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച് അതിന്റെ പേരിൽ ഓരോരുത്തർക്കും ഉറക്ക ക്ഷീണം അനുഭവപ്പെട്ടു. അതിനുശേഷം ഉച്ചയ്ക്ക് ക്ലാസ്സുകളിൽ പോയി ഓരോ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി. വൈകീട്ട് 3 30ന്സ്കൂൾ വിട്ടിറങ്ങി.
Friday 05/08/2022
രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി റൂമിലേക്ക് പോവുകയും കുറച്ചുനേരം അധ്യാപകരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. ശേഷം മൂന്നാമത്തെ പിരീഡ് എട്ട് F ക്ലാസ്സിൽ ക്ലാസ് എടുക്കുന്നതിനായി പോകണമായിരുന്നു. ശേഷം ശ്രീലക്ഷ്മിയും ഉമാലക്ഷ്മിയും ക്ലാസുകൾ വീക്ഷിക്കുന്നതിനായി ക്ലാസിലേക്ക് വരുകയും ക്ലാസ് കേൾക്കുകയും ചെയ്തു. ശേഷം നാലാമത്തെ പിരീഡ് കുറച്ചുനേരം കുട്ടികളോട് കുശലാന്വേഷണം നടത്തുകയുണ്ടായി അഞ്ചാമത്തെ പീരീഡ് 8N ക്ലാസിലേക്ക് ക്ലാസ്സ് എടുക്കുന്നതിനായി പോയി. 8 N ക്ലാസിൽ കുട്ടികൾ ബഹളം വയ്ക്കുകയും ഓരോരുത്തരും അവരവരുടേതായ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഉച്ചഭക്ഷണ ശാലയിലേക്ക് പോവുകയും അതിനുശേഷം ഓരോ കുട്ടികൾക്കും ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുകയും ചെയ്തു. കുറച്ചുസമയം രസം പ്ലാനുകൾ എഴുതുകയും ആക്റ്റിവിറ്റി കാർഡുകൾ തയ്യാറാക്കുകയും ചെയ്തു. വൈകിട്ട് 2 30 ന് സ്കൂൾ വിട്ടു.
Comments
Post a Comment