BEd Teaching Practice sixth week ( 08/08/2022 to 12/08/2022 )
Monday 08/08/2022
രാവിലെ 9 10ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി മുറിയിലേക്ക് പോയി.ശേഷം രാവിലെ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ കുട്ടികൾ പാട്ടുപാടിയും പ്രസംഗം നടത്തിയും വളരെ നന്നായി തന്നെ പരിപാടി മുന്നോട്ട് കൊണ്ടുപോയി.കുട്ടികൾ ഓരോരുത്തരും അതിനുശേഷം റാലിയിൽ പങ്കെടുത്തു.റാലി വളരെ നന്നായിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ട് കുട്ടികൾ ജാഥയുടെ മുന്നിൽ പോകുകയും ഓരോ കുട്ടികളുടെയും ചലനത്തെ നിയന്ത്രിക്കുകയും ചെയ്തു. ശേഷം മൈം പരിപാടി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. വളരെയധികം പ്രാധാന്യമുള്ള പരിപാടി തന്നെയായിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. ശേഷം പരിപാടിയുടെ അന്ത്യഘട്ടത്തിൽ ഓരോ കുട്ടികളും വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ശേഷം 9 എ ക്ലാസിലേക്ക് ക്ലാസ്സ് എടുക്കുന്നതിനായി പോവുകയും പുതിയ പാഠം ആരംഭിക്കുകയും ചെയ്തു. പുതിയ പാഠം കുട്ടികൾ വളരെ നന്നായി തന്നെ പഠിച്ചു. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ആഹാരം വിളമ്പി നൽകി അതിനുശേഷം ഊണ് കഴിച്ചു. ഉച്ചയ്ക്ക് 1 30 ന് ആകാശത്തെ എൻ സി സി പരേഡ് കാണുന്നതിന് ഗ്രൗണ്ടിൽ പോകുകയും പരേഡ് കാണുകയും ചെയ്തു. ശേഷം ആഗസ്റ്റ് 15ന് നടത്തുന്ന സ്വാതന്ത്ര്യദിന പരിപാടികളോട് അനുബന്ധിച്ച് പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ ഓരോ ക്ലാസിൽ നിന്നും വാങ്ങുകയും ചെയ്തു. വൈകീട്ട് 3 30 ന് സ്കൂൾ വിട്ടു ഇറങ്ങി.
Tuesday 09/08/2022
പബ്ലിക് ഹോളിഡേ ആണ്.
Wedenesday 10/08/2022
രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു ശേഷം ഹാജർ രേഖപ്പെടുത്തുന്നതിനായി ഓഫീസ് മുറിയിലേക്ക് പോയി. 9 20 ആയപ്പോൾ സംഗീത ടീച്ചർ വന്നു സംഗീത ടീച്ചർ ഒബ്സർവേഷന് വേണ്ടി വരുകയും ഓരോരുത്തരുടെയും ക്ലാസുകൾ നിരീക്ഷിക്കാനായി പോവുകയും ചെയ്തു. ആദ്യത്തെ ക്ലാസ് നിരീക്ഷിക്കുന്നതിനായി സംഗീത ടീച്ചർ ആകാശിന്റെയും തുടർന്ന് ദിവ്യശ്രീ യുടെയും ക്ലാസുകളിലേക്ക് പോയി. ഓരോ ക്ലാസ്സുകളിലെ യും കുട്ടികളോട് ടീച്ചർ വിവരങ്ങൾ തിരക്കുകയും ചെയ്തു. ഞാൻ ടീച്ചറിനെ ഓരോ ക്ലാസിലേയ്ക്കും പറഞ്ഞയക്കുകയും ആ ക്ലാസുകളിൽ ഒബ്സർവേഷൻ പൂർത്തിയാക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഒന്നായ സൈക്കിൾ റാലി യിൽ പങ്കെടുക്കാൻ ആവശ്യമായ കുട്ടികളുടെ പേരുകൾ ശേഖരിക്കുകയും അവരുടെ ലിസ്റ്റുകൾ ഓരോ ക്ലാസുകളിലും കയറി ശേഖരിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം സംഗീത ടീച്ചർ പോകുകയും തുടർന്നു ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ പോവുകയും ചെയ്തു. കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകിയശേഷം ഭക്ഷണം കഴിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ നോട്ട് ബുക്ക് പരിശോധിച്ചശേഷം കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഓരോ ക്ലാസുകളിൽ പോവുകയും ചെയ്തു. വൈകീട്ട് 3 30 ന് സ്കൂൾ വിട്ടു ഇറങ്ങി.
Thursday 11/08/2022
രാവിലെ ഒൻപത് 20ന് സ്കൂളിൽ എത്തിച്ചേർന്നു. ശേഷം ഓരോ ക്ലാസുകളിലെയും കുട്ടികളുടെ എണ്ണം എടുക്കുന്നതിനായി പോവുകയും അവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം 9 25ന് ഒബ്സർവേഷൻ വേണ്ടി കോളേജിൽനിന്ന് അധ്യാപകർ എത്തിച്ചേർന്നു. മൂന്നാമത്തെ പിരീഡ് ആയിരുന്ന എനിക്ക് ഒബ്സർവേഷൻ സൗകര്യത്തിനായി രണ്ടാമത്തെ പിരീഡ് ലേക്ക് മാറ്റി. ശേഷം ക്ലാസ് എടുക്കുന്നതിനായി ടീച്ചറുടെ അടുത്തേക്ക് പോവുകയും അവിടെ നിന്ന് ലെസ്സൺപ്ലാൻ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. അതിനുശേഷം ക്ലാസെടുത്തു. വിജി ടീച്ചറും സംഗീത ടീച്ചറും ക്ലാസുകളിൽ ഒബ്സർവേഷന്ഇ രിക്കുകയും ചെയ്തു. ക്ലാസ് നന്നായി തന്നെ എടുക്കാൻ കഴിഞ്ഞു എന്ന് എനിക്ക് തോന്നി. കുട്ടികൾ അച്ചടക്കത്തോടെ ഇരിക്കുകയും വളരെ നന്നായിത്തന്നെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു. അതിനുശേഷം സജിന്റെ ക്ലാസ്സിൽ ക്ലാസ് നിരീക്ഷിക്കുന്നതിനായി പോവുകയും വീഡിയോ എടുത്തു കൊടുക്കുകയും ചെയ്തു. അതിനുശേഷം ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോവുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. അതിനു ശേഷം ഉച്ചയ്ക്ക് ദഫ്മുട്ട്, കോൽക്കളി മുതലായവയുടെ പരിശീലനത്തിനായി കുട്ടികളെ സംഘടിപ്പിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്തു. അതിനുശേഷം വൈകിട്ട് 3 30ന് സ്കൂൾ വിട്ടിറങ്ങി.
Friday 12/08/2022
രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു.ഓഫീസിൽ പോയി ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി മുറിയിലേക്ക് വന്നപ്പോൾ ടീച്ചർ അവിടെ ഉണ്ടായിരുന്നു. സജിന്റെ ഒബ്സർവേഷന് വേണ്ടിയായിരുന്നു ടീച്ചർ അവിടെ എത്തിയിരുന്നത്. രണ്ടാമത്തെ പിരീഡ് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തുന്നതിനായി വേണ്ടി വിജയലക്ഷ്മി ടീച്ചറുടെ പിരീഡ് ചോദിച്ചു വാങ്ങി. രണ്ടാമത്തെ പിരീഡ് 8N ക്ലാസിലേക്ക് പോവുകയും ടെസ്റ്റ് നടത്തുകയും ചെയ്തു.കുട്ടികൾ വളരെ നന്നായി തന്നെ എല്ലാ കാര്യങ്ങളിലും പങ്കെടുത്തു. അതിനു ശേഷം മൂന്നാമത്തെ പിരീഡ് മുതൽ ദഫ് മുട്ട് പരിശീലനത്തിനായി കുട്ടികളെയുംകൊണ്ട് ഗ്രൗണ്ടിലേക്ക് പോയി. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഭക്ഷണ ശാലയിലേക്ക് പോവുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. അതിനുശേഷം അഞ്ചാമത്തെ പിരീഡ് 8N ക്ലാസിലേക്ക് ക്ലാസ് എടുക്കുന്നതിനായി പോവുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിമുതൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടുള്ള പരേഡിന് അനുബന്ധിച്ചുള്ള ട്രയൽ പരേഡ് സ്കൂളിൽ അരങ്ങേറുകയും ചെയ്തു. വൈകിട്ട് 3 മണിവരെ പരേഡ് ഉണ്ടായിരുന്നു.അതിനുശേഷം 3 10ന് സ്കൂൾ വിട്ടു.
Comments
Post a Comment