INNOVATIVE WORK


 റെഡ് ബൾബ്  ബ്ലൂ ബൾബ്  ഗ്രീൻ ബൾബ് 

 രാസ ബന്ധനം എന്ന പാഠത്തിലെ ചെറിയ പാഠഭാഗം ആയ ഏകബന്ധനം ബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവയെ ആസ്പദമാക്കി ഉദാഹരണങ്ങൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കുന്നതിനുവേണ്ടി ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടു നിർമ്മിച്ച മാതൃകയാണിത്. ഏക ബന്ധത്തിന്റെ ഉദാഹരണമായ HCl ൽ ഒരു ജോഡി ഇലക്ട്രോണുകൾ ആണ് പങ്കുവയ്ക്കുന്നത്. ഈ ജോഡി ഇലക്ട്രോണുകളെ സൂചിപ്പിച്ചുകൊണ്ട് രണ്ട് എൽഇഡി ബൾബുകൾ സെറ്റ് ചെയ്യുന്നു. മാതൃകയുടെ താഴേ ഏക ബന്ധനമെന്ന്  കൊടുത്തശേഷം സെൽ കണക്ട് ചെയ്യുന്നു . സെല്ലിൽ നെഗറ്റീവ് ടെർമിനൽ കണക്ട് ചെയ്തു വച്ച ശേഷം ബൾബിന്റെ പോസിറ്റീവ് ഭാഗം സെല്ലിൽ വയർ കൊണ്ട് തൊടുമ്പോൾ ഏക ബന്ധനത്തിൽ പങ്കു വയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡികൾ പ്രകാശിക്കുന്നു. ഇതേപോലെ ദ്വി ബന്ധനത്തിനത്തിലും പങ്കു വയ്ക്കപ്പെടുന്ന ഇലക്ട്രോൺ ജോഡികളെ സൂചിപ്പിക്കുന്ന തരത്തിൽ എൽഇഡി ബൾബുകൾ വയ്ക്കുന്നു. ബൾബിന്റെ നെഗറ്റീവ് ടെർമിനൽ സ്ഥിരമായി സെല്ലിൽ കണക്ട് ചെയ്തശേഷം പോസിറ്റീവ് ടെർമിനൽ ദ്വി ബന്ധനത്തിന്റെ സെല്ലിൽ തൊടുമ്പോൾ ദ്വിബന്ധനത്തിനത്തിന്റെ ഇലക്ട്രോണുകൾ പ്രകാശിക്കുന്നു. HCl ഏകബന്ധനത്തിന്റെയും , O2 ദ്വി ബന്ധനത്തിന്റെയും, N2 ത്രി ബന്ധനത്തിത്തിന്റെയും ഉദാഹരണങ്ങളെ സൂചിപ്പിക്കുന്നു. ഇതുവഴി കുട്ടികൾക്ക് കൂടുതൽ വ്യക്തമായി ഉദാഹരണങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു.

Comments

Popular posts from this blog

S4 BEd Teaching Practice second week ( 11/07/2022 to 15/07/2022 )

BEd TEACHING PRACTISE FIRST WEEK REFLECTION ( 04/01/2022 - 08/01/2022)

BEd Teaching Practise fourth week Reflection ( 24/01/2022 - 29/01/2022 )