INNOVATIVE WORK

 ഞാനൊന്നാമൻ,

പീരീയോഡിക് ടേബിളിൽ ഒന്നാമൻ

നൂൽ പൊട്ടിയാകാശം തൊട്ടൊരാ

ബലൂണുമുതൽ

ഈ പ്രപഞ്ചമൊട്ടാകെ 

ഞാനുണ്ട്.

ഭാരമില്ലാതെ ഞാനെങ്ങും

ഒഴുകി നടക്കുന്നു.

നിങ്ങൾക്കു കാണാനെനിക്ക്

നിറമില്ല

എന്നിരുന്നാലും സൂര്യനെപോലെ

ഞാൻ കത്തിജ്വലിക്കും.

അറ്റോമികനമ്പറും മാസ്നമ്പറും

ഒന്നായ ഞാനോ

എവിടെയും ഒന്നാമൻ.

ഓരോ തന്മാത്രയിലും

ഞങ്ങൾ രണ്ടുപേരായ്

ചേർന്നിരിന്നുമങ്ങനെ കൂട്ടുകാർ ആകും 

നിൻ ജീവവായുവിനോപ്പം ചേർന്നുഞാൻ

ജലമായ്മാറീടും.

അങ്ങുബഹിരാകാശത്തു 

ഞാൻ ഇന്ധനമായ്

തീർന്നീടും.

ഞാനില്ലയെങ്കിലി പ്രപഞ്ചമേയില്ലാ!

പറയൂ പറയൂ ഞാൻ ആര് ???????

ഉത്തരം : ഹൈഡ്രജൻ 




ഞാനുമടങ്ങിയിരിക്കുന്നു,

അങ്ങുദൂരെ സ്ഫോടനത്തിൽ

വെന്തുവെണ്ണീറായ മണ്ണിലൊരു

നീചനായ്.

എന്നാലോ പുതുനാമ്പു

മുളയ്ക്കും കർഷകന്റെ

മണ്ണിലൊരു മിത്രവുമായ്.

ഞാനും ഹൈഡ്രജനും

ചേരുന്നിടത്തതാ

അമോണിയ.

എനിക്ക് ഗന്ധമോ രുചിയോയില്ല

യെന്നാലും

ഈ പ്രകൃതിയിലെല്ലാ

ജീവനും ഞാൻ

ഊർജമാകുന്നു.

നിന്റെ ചോരമുതൽ

മുടിനാരിഴ വരെ

ഞാനലിഞ്ഞിരിക്കുന്നു.

ഈ പ്രകൃതിയിലും..

ആരാണ് ഞാൻ ????

ഉത്തരം : നൈട്രജൻ 






Chlorine 


അങ്ങലയടിക്കുന്നു

സമുദ്രത്തിലാ

സോഡിയം chlorideനൊപ്പം

ദാഹജലത്തിലൊരു

ചവർപ്പായ്

രോഗിക്ക് മുന്നിലൊരു

നീണ്ടയുറക്കമായ്

തലപിളർക്കുന്നൊരു

രൂക്ഷഗന്ധവുമായ്‌.!

ഒരിക്കലും പോകാനിറങ്ങളെ

മായ്ക്കുന്നു,

നീന്തൽ കുളത്തിലങ്ങു

ലയിക്കുന്നു.

പതിനേഴാമനെങ്കിലും

എപ്പോഴും

എല്ലായിടത്തുമടങ്ങുന്നു

Chlorine.

അപൂർവമായ് മാത്രം

കാണപ്പെടുന്നു ഈ

പ്രകൃതിയിൽ സ്വതന്ത്രമായ്!

എന്തിലുമെവിടെയും

എല്ലായിടത്തുമടങ്ങുന്നു Chlorine ഈ

നിത്യജീവിതത്തിലും.......

Comments

Popular posts from this blog

S4 BEd Teaching Practice second week ( 11/07/2022 to 15/07/2022 )

BEd TEACHING PRACTISE FIRST WEEK REFLECTION ( 04/01/2022 - 08/01/2022)

BEd Teaching Practise fourth week Reflection ( 24/01/2022 - 29/01/2022 )