Posts

Showing posts from August, 2022

BEd Teaching practice seventh week (15/08/2022 to 19/08/2022)

Image
Monday  15/08/2022 രാവിലെ 8 15ന് സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിൽ എത്തിയപ്പോൾ തന്നെ കുട്ടികൾ എല്ലാം വർണ  ശോഭയോടെ ഓരോ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. ഓരോ കുട്ടികളും തോരണങ്ങളും ഫ്ലാ ഗുകളും കയ്യിലേന്തി പരേഡിൽ പങ്കെടുത്തു . രാവിലെ 8 30 ന് പതാക സ്കൂളിന്റെ പ്രിൻസിപ്പൽ ഉയർത്തുകയും തുടർന്ന് സ്വാതന്ത്ര്യദിനത്തെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രസംഗിക്കുകയും ചെയ്തു. അതിനുശേഷം പരേഡ് ആരംഭിക്കുകയും റാലിയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികളുടെ പരേഡിൽ വിവിധ തരത്തിലുള്ള കാഴ്ചകളും അണി ഒരുക്കങ്ങളും ഉണ്ടായിരുന്നു. ശേഷം ഓരോ കുട്ടികളെയും അണിനിരത്തി വിവിധ തരത്തിലുള്ള പ്രച്ഛന്നവേഷങ്ങൾ,ദഫ്മുട്ട്, കോൽക്കളി,സൈക്കിൾ റാലി, റിബൺ ഡാൻസ്, ചെണ്ടമേളം  തുടങ്ങിയ ഒട്ടേറെ പരിപാടികൾ ഉണ്ടായിരുന്നു. പരേഡ് ഉച്ചയ്ക്ക് 12 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. അതിനുശേഷം സ്റ്റേജിൽ വച്ച് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. ഡാൻസും പാട്ടും ദേശഭക്തി ഗാനങ്ങളും കൊണ്ടവേദി സമ്പുഷ്ടമായിരുന്നു. അതിനുശേഷം ഓരോ കുട്ടികളും പായസം കുടിക്കുന്നതിനു വേണ്ടി ഭക്ഷണശാല യിലേ...

BEd Teaching Practice sixth week ( 08/08/2022 to 12/08/2022 )

Image
Monday    08/08/2022  രാവിലെ 9 10ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി മുറിയിലേക്ക് പോയി.ശേഷം രാവിലെ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ കുട്ടികൾ പാട്ടുപാടിയും പ്രസംഗം നടത്തിയും വളരെ നന്നായി തന്നെ പരിപാടി മുന്നോട്ട് കൊണ്ടുപോയി.കുട്ടികൾ ഓരോരുത്തരും അതിനുശേഷം റാലിയിൽ പങ്കെടുത്തു.റാലി വളരെ നന്നായിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ട് കുട്ടികൾ ജാഥയുടെ മുന്നിൽ പോകുകയും ഓരോ കുട്ടികളുടെയും ചലനത്തെ നിയന്ത്രിക്കുകയും ചെയ്തു. ശേഷം മൈം പരിപാടി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. വളരെയധികം പ്രാധാന്യമുള്ള പരിപാടി തന്നെയായിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. ശേഷം പരിപാടിയുടെ അന്ത്യഘട്ടത്തിൽ ഓരോ കുട്ടികളും വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ശേഷം 9 എ ക്ലാസിലേക്ക് ക്ലാസ്സ് എടുക്കുന്നതിനായി പോവുകയും പുതിയ പാഠം ആരംഭിക്കുകയും ചെയ്തു. പുതിയ പാഠം കുട്ടികൾ വളരെ നന്നായി തന്നെ പഠിച്ചു. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ആഹാരം വിളമ്പി നൽകി അതിനുശേഷം ഊണ് കഴിച്ചു. ഉച്ചയ്ക്ക് 1 30 ന് ആകാശത്തെ എൻ സി സി പരേഡ് ക...

BEd Teaching Practice fifth week ( 01/08/2022 to 05/08/2022 )

Image
Monday  01/08/2022 രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. അസംബ്ലിക്ക് ശേഷം ഹാജർ രേഖപ്പെടുത്തി. ലെസ്സൺ പ്ലാനുകൾ എഴുതുന്നതിനു വേണ്ടി ലൈബ്രറി മുറിയിലേക്ക് പോയി കുറച്ചുസമയം ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കുകയും മൂന്നാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനു വേണ്ടി നാദിർഷാ  സാറിനെ സമീപിക്കുകയും ലെസ്സൺ പ്ലാനുകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.മൂന്നാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനായി 9a ക്ലാസിലേക്ക് പോയി. അതിനുശേഷം ക്ലാസ് എടുക്കുകയും കുട്ടികളോട് അന്വേഷണങ്ങൾ തിരക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനായി ഉച്ചഭക്ഷണ ശാലയിലേക്ക് പോവുകയും അതിനുശേഷം കുട്ടികൾക്ക് ആഹാരം വിതരണം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് കുറച്ചുനേരം കുട്ടികളോട് വർത്തമാനം പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ക്ലാസുകളിൽ പോകുകയും അച്ചടക്കത്തിനായി  കുട്ടികളെ  വിലയിരുത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2 30 ന് മഴയുടെ സാന്നിധ്യം മൂലം സ്കൂൾ വിട്ടു. Tuesday    02/08/2022  കളക്ടർ മഴ അവധി പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല. Wedenesday   03/08/2022  കളക്ടർ മഴ അവധി പ്രഖ...