Posts

Showing posts from July, 2022

S4 BEd Teaching Practice Fourth week ( 25/07/2022 to 30/07/2022 )

Image
MONDAY   25/07/2022  സ്കൂളിൽ രാവിലെ 9 20 ന് എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി റൂമിലേക്ക് പോയി അതിനുശേഷം ലെസ്സൺപ്ലാൻ ഒപ്പിടുന്നതിനു വേണ്ടി അധ്യാപകന്റെ അടുത്തേക്ക് പോവുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് 9 A ക്ലാസ്സിലേക്ക് പോയി ക്ലാസെടുത്തു. രസതന്ത്രം ക്ലാസ് വളരെ നന്നായി എടുക്കാൻ സാധിച്ചു  അതിനുശേഷം ഓരോ കുട്ടികളുടെയും അടുത്തേക്ക് പോവുകയും അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പോയി. കുറച്ചു സമയം ഭക്ഷണ വിളമ്പിയ ശേഷം ലൈബ്രറി റൂമിലേക്ക് പോയി. ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് മുറികളിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനായി പോകുകയും അതിനുശേഷം കുട്ടികളെ ഓരോ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. അതിനുശേഷം കുറച്ചു സമയമില്ല സൺ പ്ലാനുകൾ എഴുതുകയും ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കുകയും ചെയ്തു. സ്കൂളിൽ കുറച്ചുസമയം രജിസ്റ്റർ വർക്ക് ചെയ്യുന്നതിനു ശേഷം തിരികെ ലൈബ്രറി റൂമിൽ എത്തിച്ചേർന്നു. വൈകിട്ട് 8 N ക്ലാസിലെ കുട്ടികളുടെ നോട്ടുബുക്കുകൾ കൊണ്ടുവന്നു. അത് തിരുത്തിയതിനുശേഷം അവർക്ക് തന്നെ നോട്ട് ബുക്ക് തിരികെ നൽകി. വൈകീട്ട് ...

S4 BEd Teaching Practice Third week ( 18/07/2022 to 22/07/2022 )

Image
18/07/2022   MONDAY ഇന്ന് രാവിലെ 9 20 am ന് സ്കൂളിൽ എത്തി ചേർന്നു. സ്കൂളിൽ ഹാജർ രേഖപെടുത്തിയ ശേഷം ലൈബ്രറിയിലേക്ക് പോകുകയും കുറച്ചു നേരം ലെസ്സൺ പ്ലാനുകൾ എഴുതുകയും ചെയ്തു. അതിന് ശേഷം 11 am ന് രസതന്ത്രം അദ്ധ്യാപകനെ കാണുവാൻ പോയി പക്ഷെ സർ വരാത്തതിനാൽ ലെസ്സൺ പ്ലാനുകൾ ഒപ്പിട്ട് വാങ്ങാൻ കഴിഞ്ഞില്ല.11.08 ന് 9A ക്ലാസിലേക്ക് പോകുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. അതിന് ശേഷം കുട്ടികളോട് ക്ലാസിലെ ടൈംടേബിൾ കൊണ്ടുവരാൻ പറയുകയും സമയത്തിനനുസരിച്ച് പഠിക്കാനും ആവശ്യപ്പെട്ടു. 9 A ക്ലാസിലെ കുട്ടികൾ അച്ചടക്കമില്ലായ്മ കാണിച്ചതിലൂടെ എനിക്ക് ഇടയ്ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയുണ്ടായി എന്നിരുന്നാലും കൂടുതൽ കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ കഴിഞ്ഞു. ഉച്ചയ്ക്ക് 12 25ന് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയി.  അതിനുശേഷം ഭക്ഷണം കഴിക്കുകയും കുറച്ചുനേരം ലസുന്ഭക്ഷണം കഴിക്കുകയും കുറച്ചുനേരം ലെസ്സൺ പ്ലാനുകൾ  എഴുതുകയും തിരുത്തുകയും ചെയ്തു.അതിനുശേഷം കുട്ടികളുടെ നോട്ട് വിലയിരുത്തുകയും തെറ്റുതിരുത്തി കൊടുക്കുകയും ചെയ്തു.കുറച്ചുനേരം ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചു. വൈകിട്ട് 3 30ന് സ്കൂൾ വിട്ടിറങ്ങി. Tuesda...

S4 BEd Teaching Practice second week ( 11/07/2022 to 15/07/2022 )

Image
11/07/2022       Monday ഇന്ന് സ്കൂളിൽ 9 15 ന് എത്തി ചേർന്നു. രാവിലെ എത്തിയപ്പോൾ തന്നെ കുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നിയപ്പോൾ എന്തോ പരുപാടി ഉണ്ടെന്ന് സംശയം തിരക്കിയപ്പോൾ പറഞ്ഞു.ജൂലൈ 11 ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയും കൂടാതെ പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾ വൃത്താകൃതിയിൽ നിന്ന് കൊണ്ട് ലോകജനസംഖ്യ ദിനവുമായി ബന്ധപെട്ടു പോസ്റ്റർ ഉയർത്തി കാട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘടനത്തിൽ വിവിധ അധ്യാപകർ പങ്കെടുക്കുകയും ഓരോ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അധ്യാപകരുടെ നിർദ്ദേശപ്രകാരം ഓരോ സ്ഥലത്തു നിന്ന് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. രാവിലെ 10 am ന് 9G ക്ലാസ്സിൽ ആകാശിനോടൊപ്പം പരീക്ഷഡ്യൂട്ടിക്ക് പോകുകയും ചെയ്തു.അതിന് ശേഷം മൂന്നാമത്തെ പിരീഡ് 9A ക്ലാസ്സിൽ ക്ലാസ്സെടുത്തു. ഉച്ചക്ക് ഉച്ചഭക്ഷണപരുപാടിയിൽ പങ്കെടുത്തു. അതിന് ശേഷം കുറച്ചു സമയം ലെസ്സൺ പ്ലാനുകൾ എഴുതി. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി. 12/07/2022   Tuesday സ്കൂളിൽ 9 20am ന് എത്തി ചേർന്നു. പതിവുപോലെ ലൈബ്രറി യിൽ എത്തിച്ചേർന്നപ്പോൾ എന്തോ...

S4 BEd Teaching practice first week ( 04/07/2022 to 08/ 07/ 2022)

Image
 04/07/2022   Monday ഇന്ന് GVHSS ഞെക്കാട് സ്കൂളിലെ ടീച്ചിങ് പ്രാക്ടിസിന്റെ ആദ്യ ദിവസം ആയിരുന്നു. കൃത്യം 9 10 am ന് ഞാൻ സ്കൂളിൽ എത്തിച്ചേർന്നപ്പോഴാണ് ഇന്ന് സ്കൂളിൽ അവധി പ്രഖ്യപിച്ചിരിക്കുകയാണ് എന്ന വിവരം ഞാൻ അറിഞ്ഞത്. GVHSS ഞെക്കാട് സ്കൂളിലെ അജീഷ്, അമേയ എന്നീ വിദ്യാർത്ഥികളുടെ മരണത്തെ തുടർന്നാണ് സ്കൂളിൽ അവധി പ്രഖ്യ പിച്ചിരിക്കുന്ന വിവരം ഓഫിസ് സ്റ്റാഫിൽ നിന്ന് അറിയാൻ കഴിഞ്ഞു. ആദ്യ ദിവസം ആയതിനാൽ ഹെഡ്മാസ്റ്റർ ആയ സന്തോഷ്‌ സാറിനെ നേരിട്ട് കണ്ട് ടീച്ചിങ് പ്രാക്ടിസിന്റെ കാര്യങ്ങൾ പറഞ്ഞു. പിന്നീട് ഡെപ്യൂട്ടി HM നെ കണ്ട് ഹാജർ പുസ്തകം കൈ മാറി. 05/07/2022 Tuesday ഇന്ന്  GVHSS ഞെക്കാട് സ്കൂളിൽ 9 20 am ന് എത്തി ചേർന്നു. ഹാജർ രേഖപെടുത്തിയ ശേഷം ഞങ്ങൾക്ക് സ്കൂളിൽ ഇരിക്കാൻ ഉള്ള റൂം കാണിച്ചു തന്നു. അതിന് ശേഷം ഞങ്ങളെ ലൈബ്രറി റൂമിലേക്ക് കയറ്റി ഇരുത്തി. എല്ലാവരും ലൈബ്രറി യിൽ സാധനങ്ങളും റെക്കോർഡുകളും വച്ച ശേഷം അവരവരുടെ അധ്യാപകരെ കാണുവാൻ പോയി. എനിക്ക് നാലാമത്തെ പിരീഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നു.9A ക്ലാസ്സിൽ ആദ്യമായാണ് ക്ലാസ്സ്‌ എടുക്കുവാനായി കേറിയത്. കുട്ടികളുടെ വിശേഷങ്ങൾ ചോദിക്കാനു...