Posts

INNOVATIVE WORK

Image
https://drive.google.com/file/d/1wBX-uiZMsVdts2XPrMmegOr_rXdqQZOp/view?usp=drivesdk   റെഡ് ബൾബ്  ബ്ലൂ ബൾബ്  ഗ്രീൻ ബൾബ്   രാസ ബന്ധനം എന്ന പാഠത്തിലെ ചെറിയ പാഠഭാഗം ആയ ഏകബന്ധനം ബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവയെ ആസ്പദമാക്കി ഉദാഹരണങ്ങൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കുന്നതിനുവേണ്ടി ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടു നിർമ്മിച്ച മാതൃകയാണിത്. ഏക ബന്ധത്തിന്റെ ഉദാഹരണമായ HCl ൽ ഒരു ജോഡി ഇലക്ട്രോണുകൾ ആണ് പങ്കുവയ്ക്കുന്നത്. ഈ ജോഡി ഇലക്ട്രോണുകളെ സൂചിപ്പിച്ചുകൊണ്ട് രണ്ട് എൽഇഡി ബൾബുകൾ സെറ്റ് ചെയ്യുന്നു. മാതൃകയുടെ താഴേ ഏക ബന്ധനമെന്ന്  കൊടുത്തശേഷം സെൽ കണക്ട് ചെയ്യുന്നു . സെല്ലിൽ നെഗറ്റീവ് ടെർമിനൽ കണക്ട് ചെയ്തു വച്ച ശേഷം ബൾബിന്റെ പോസിറ്റീവ് ഭാഗം സെല്ലിൽ വയർ കൊണ്ട് തൊടുമ്പോൾ ഏക ബന്ധനത്തിൽ പങ്കു വയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡികൾ പ്രകാശിക്കുന്നു. ഇതേപോലെ ദ്വി ബന്ധനത്തിനത്തിലും പങ്കു വയ്ക്കപ്പെടുന്ന ഇലക്ട്രോൺ ജോഡികളെ സൂചിപ്പിക്കുന്ന തരത്തിൽ എൽഇഡി ബൾബുകൾ വയ്ക്കുന്നു. ബൾബിന്റെ നെഗറ്റീവ് ടെർമിനൽ സ്ഥിരമായി സെല്ലിൽ കണക്ട് ചെയ്തശേഷം പോസി...

BEd Teaching practice seventh week (15/08/2022 to 19/08/2022)

Image
Monday  15/08/2022 രാവിലെ 8 15ന് സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിൽ എത്തിയപ്പോൾ തന്നെ കുട്ടികൾ എല്ലാം വർണ  ശോഭയോടെ ഓരോ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. ഓരോ കുട്ടികളും തോരണങ്ങളും ഫ്ലാ ഗുകളും കയ്യിലേന്തി പരേഡിൽ പങ്കെടുത്തു . രാവിലെ 8 30 ന് പതാക സ്കൂളിന്റെ പ്രിൻസിപ്പൽ ഉയർത്തുകയും തുടർന്ന് സ്വാതന്ത്ര്യദിനത്തെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രസംഗിക്കുകയും ചെയ്തു. അതിനുശേഷം പരേഡ് ആരംഭിക്കുകയും റാലിയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികളുടെ പരേഡിൽ വിവിധ തരത്തിലുള്ള കാഴ്ചകളും അണി ഒരുക്കങ്ങളും ഉണ്ടായിരുന്നു. ശേഷം ഓരോ കുട്ടികളെയും അണിനിരത്തി വിവിധ തരത്തിലുള്ള പ്രച്ഛന്നവേഷങ്ങൾ,ദഫ്മുട്ട്, കോൽക്കളി,സൈക്കിൾ റാലി, റിബൺ ഡാൻസ്, ചെണ്ടമേളം  തുടങ്ങിയ ഒട്ടേറെ പരിപാടികൾ ഉണ്ടായിരുന്നു. പരേഡ് ഉച്ചയ്ക്ക് 12 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. അതിനുശേഷം സ്റ്റേജിൽ വച്ച് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. ഡാൻസും പാട്ടും ദേശഭക്തി ഗാനങ്ങളും കൊണ്ടവേദി സമ്പുഷ്ടമായിരുന്നു. അതിനുശേഷം ഓരോ കുട്ടികളും പായസം കുടിക്കുന്നതിനു വേണ്ടി ഭക്ഷണശാല യിലേ...

BEd Teaching Practice sixth week ( 08/08/2022 to 12/08/2022 )

Image
Monday    08/08/2022  രാവിലെ 9 10ന് സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി മുറിയിലേക്ക് പോയി.ശേഷം രാവിലെ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ കുട്ടികൾ പാട്ടുപാടിയും പ്രസംഗം നടത്തിയും വളരെ നന്നായി തന്നെ പരിപാടി മുന്നോട്ട് കൊണ്ടുപോയി.കുട്ടികൾ ഓരോരുത്തരും അതിനുശേഷം റാലിയിൽ പങ്കെടുത്തു.റാലി വളരെ നന്നായിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ട് കുട്ടികൾ ജാഥയുടെ മുന്നിൽ പോകുകയും ഓരോ കുട്ടികളുടെയും ചലനത്തെ നിയന്ത്രിക്കുകയും ചെയ്തു. ശേഷം മൈം പരിപാടി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. വളരെയധികം പ്രാധാന്യമുള്ള പരിപാടി തന്നെയായിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. ശേഷം പരിപാടിയുടെ അന്ത്യഘട്ടത്തിൽ ഓരോ കുട്ടികളും വളരെ നന്നായി തന്നെ അവതരിപ്പിച്ചു. ശേഷം 9 എ ക്ലാസിലേക്ക് ക്ലാസ്സ് എടുക്കുന്നതിനായി പോവുകയും പുതിയ പാഠം ആരംഭിക്കുകയും ചെയ്തു. പുതിയ പാഠം കുട്ടികൾ വളരെ നന്നായി തന്നെ പഠിച്ചു. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ആഹാരം വിളമ്പി നൽകി അതിനുശേഷം ഊണ് കഴിച്ചു. ഉച്ചയ്ക്ക് 1 30 ന് ആകാശത്തെ എൻ സി സി പരേഡ് ക...

BEd Teaching Practice fifth week ( 01/08/2022 to 05/08/2022 )

Image
Monday  01/08/2022 രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു. അസംബ്ലിക്ക് ശേഷം ഹാജർ രേഖപ്പെടുത്തി. ലെസ്സൺ പ്ലാനുകൾ എഴുതുന്നതിനു വേണ്ടി ലൈബ്രറി മുറിയിലേക്ക് പോയി കുറച്ചുസമയം ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കുകയും മൂന്നാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനു വേണ്ടി നാദിർഷാ  സാറിനെ സമീപിക്കുകയും ലെസ്സൺ പ്ലാനുകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.മൂന്നാമത്തെ പിരീഡ് ക്ലാസ് എടുക്കുന്നതിനായി 9a ക്ലാസിലേക്ക് പോയി. അതിനുശേഷം ക്ലാസ് എടുക്കുകയും കുട്ടികളോട് അന്വേഷണങ്ങൾ തിരക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനായി ഉച്ചഭക്ഷണ ശാലയിലേക്ക് പോവുകയും അതിനുശേഷം കുട്ടികൾക്ക് ആഹാരം വിതരണം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് കുറച്ചുനേരം കുട്ടികളോട് വർത്തമാനം പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ക്ലാസുകളിൽ പോകുകയും അച്ചടക്കത്തിനായി  കുട്ടികളെ  വിലയിരുത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2 30 ന് മഴയുടെ സാന്നിധ്യം മൂലം സ്കൂൾ വിട്ടു. Tuesday    02/08/2022  കളക്ടർ മഴ അവധി പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല. Wedenesday   03/08/2022  കളക്ടർ മഴ അവധി പ്രഖ...

S4 BEd Teaching Practice Fourth week ( 25/07/2022 to 30/07/2022 )

Image
MONDAY   25/07/2022  സ്കൂളിൽ രാവിലെ 9 20 ന് എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയശേഷം ലൈബ്രറി റൂമിലേക്ക് പോയി അതിനുശേഷം ലെസ്സൺപ്ലാൻ ഒപ്പിടുന്നതിനു വേണ്ടി അധ്യാപകന്റെ അടുത്തേക്ക് പോവുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് 9 A ക്ലാസ്സിലേക്ക് പോയി ക്ലാസെടുത്തു. രസതന്ത്രം ക്ലാസ് വളരെ നന്നായി എടുക്കാൻ സാധിച്ചു  അതിനുശേഷം ഓരോ കുട്ടികളുടെയും അടുത്തേക്ക് പോവുകയും അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പോയി. കുറച്ചു സമയം ഭക്ഷണ വിളമ്പിയ ശേഷം ലൈബ്രറി റൂമിലേക്ക് പോയി. ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് മുറികളിൽ കുട്ടികളെ നിയന്ത്രിക്കുന്നതിനായി പോകുകയും അതിനുശേഷം കുട്ടികളെ ഓരോ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. അതിനുശേഷം കുറച്ചു സമയമില്ല സൺ പ്ലാനുകൾ എഴുതുകയും ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കുകയും ചെയ്തു. സ്കൂളിൽ കുറച്ചുസമയം രജിസ്റ്റർ വർക്ക് ചെയ്യുന്നതിനു ശേഷം തിരികെ ലൈബ്രറി റൂമിൽ എത്തിച്ചേർന്നു. വൈകിട്ട് 8 N ക്ലാസിലെ കുട്ടികളുടെ നോട്ടുബുക്കുകൾ കൊണ്ടുവന്നു. അത് തിരുത്തിയതിനുശേഷം അവർക്ക് തന്നെ നോട്ട് ബുക്ക് തിരികെ നൽകി. വൈകീട്ട് ...

S4 BEd Teaching Practice Third week ( 18/07/2022 to 22/07/2022 )

Image
18/07/2022   MONDAY ഇന്ന് രാവിലെ 9 20 am ന് സ്കൂളിൽ എത്തി ചേർന്നു. സ്കൂളിൽ ഹാജർ രേഖപെടുത്തിയ ശേഷം ലൈബ്രറിയിലേക്ക് പോകുകയും കുറച്ചു നേരം ലെസ്സൺ പ്ലാനുകൾ എഴുതുകയും ചെയ്തു. അതിന് ശേഷം 11 am ന് രസതന്ത്രം അദ്ധ്യാപകനെ കാണുവാൻ പോയി പക്ഷെ സർ വരാത്തതിനാൽ ലെസ്സൺ പ്ലാനുകൾ ഒപ്പിട്ട് വാങ്ങാൻ കഴിഞ്ഞില്ല.11.08 ന് 9A ക്ലാസിലേക്ക് പോകുകയും ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. അതിന് ശേഷം കുട്ടികളോട് ക്ലാസിലെ ടൈംടേബിൾ കൊണ്ടുവരാൻ പറയുകയും സമയത്തിനനുസരിച്ച് പഠിക്കാനും ആവശ്യപ്പെട്ടു. 9 A ക്ലാസിലെ കുട്ടികൾ അച്ചടക്കമില്ലായ്മ കാണിച്ചതിലൂടെ എനിക്ക് ഇടയ്ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയുണ്ടായി എന്നിരുന്നാലും കൂടുതൽ കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ കഴിഞ്ഞു. ഉച്ചയ്ക്ക് 12 25ന് ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോയി.  അതിനുശേഷം ഭക്ഷണം കഴിക്കുകയും കുറച്ചുനേരം ലസുന്ഭക്ഷണം കഴിക്കുകയും കുറച്ചുനേരം ലെസ്സൺ പ്ലാനുകൾ  എഴുതുകയും തിരുത്തുകയും ചെയ്തു.അതിനുശേഷം കുട്ടികളുടെ നോട്ട് വിലയിരുത്തുകയും തെറ്റുതിരുത്തി കൊടുക്കുകയും ചെയ്തു.കുറച്ചുനേരം ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചു. വൈകിട്ട് 3 30ന് സ്കൂൾ വിട്ടിറങ്ങി. Tuesda...

S4 BEd Teaching Practice second week ( 11/07/2022 to 15/07/2022 )

Image
11/07/2022       Monday ഇന്ന് സ്കൂളിൽ 9 15 ന് എത്തി ചേർന്നു. രാവിലെ എത്തിയപ്പോൾ തന്നെ കുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നിയപ്പോൾ എന്തോ പരുപാടി ഉണ്ടെന്ന് സംശയം തിരക്കിയപ്പോൾ പറഞ്ഞു.ജൂലൈ 11 ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയും കൂടാതെ പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾ വൃത്താകൃതിയിൽ നിന്ന് കൊണ്ട് ലോകജനസംഖ്യ ദിനവുമായി ബന്ധപെട്ടു പോസ്റ്റർ ഉയർത്തി കാട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘടനത്തിൽ വിവിധ അധ്യാപകർ പങ്കെടുക്കുകയും ഓരോ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അധ്യാപകരുടെ നിർദ്ദേശപ്രകാരം ഓരോ സ്ഥലത്തു നിന്ന് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. രാവിലെ 10 am ന് 9G ക്ലാസ്സിൽ ആകാശിനോടൊപ്പം പരീക്ഷഡ്യൂട്ടിക്ക് പോകുകയും ചെയ്തു.അതിന് ശേഷം മൂന്നാമത്തെ പിരീഡ് 9A ക്ലാസ്സിൽ ക്ലാസ്സെടുത്തു. ഉച്ചക്ക് ഉച്ചഭക്ഷണപരുപാടിയിൽ പങ്കെടുത്തു. അതിന് ശേഷം കുറച്ചു സമയം ലെസ്സൺ പ്ലാനുകൾ എഴുതി. വൈകിട്ട് 3 30 pm ന് സ്കൂൾ വിട്ടിറങ്ങി. 12/07/2022   Tuesday സ്കൂളിൽ 9 20am ന് എത്തി ചേർന്നു. പതിവുപോലെ ലൈബ്രറി യിൽ എത്തിച്ചേർന്നപ്പോൾ എന്തോ...